പ്രഫഷനുകളെ ആകര്‍ഷിക്കാൻ കെ-വിസയുമായി ചൈന
Friday, September 12, 2025 2:03 AM IST
ബീജിംഗ്: ലോകമെന്പാടുമുള്ള പ്രഫഷനുകളെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി കെ-വിസ എന്ന പുതിയ പദ്ധതിയുമായി ചൈന. കുടിയേറ്റത്തിനെതിരേ അമേരിക്കയിൽ ട്രംപ് ഭരണകൂടം കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനിടെയാണ് പ്രഫഷനലുകളെ രാജ്യത്ത് എത്തിക്കാൻ ചൈന ശ്രമം നടത്തുന്നത്.
പരമ്പരാഗതമായി കുടിയേറ്റത്തിനെ കാര്യമായി പ്രോത്സാഹിപ്പിക്കാത്ത രാജ്യമാണ് ചൈന. ഈ സാഹചര്യത്തിലാണ് പുതിയ നയം മാറ്റം ശ്രദ്ധേയമാകുന്നത്.
ഒക്ടോബർ ഒന്നു മുതൽ കെ-വിസ പദ്ധതിക്ക് തുടക്കം കുറിക്കുന്ന ചൈന ശാസ്ത്രം, സാങ്കേതികവിദ്യ, എൻജിനീയറിംഗ്, ഗണിതം എന്നീ മേഖലകളിലെ പ്രഫഷനലുകളെയാണ് സ്വാഗതം ചെയ്യുന്നത്. യുഎസിന്റെ ഈ മേഖലകളിലെ മേൽക്കോയ്മ അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ചൈനയുടെ നീക്കം.