ന്യൂ​ഡ​ൽ​ഹി: സി.​പി. രാ​ധാ​കൃ​ഷ്ണ​ൻ രാ​ജ്യ​ത്തി​ന്‍റെ 15-ാമ​ത് ഉ​പ​രാ​ഷ്ട്ര​പ​തി​യാ​യി ഇ​ന്ന് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും. രാ​വി​ലെ പ​ത്തി​ന് രാ​ഷ്ട്ര​പ​തി ഭ​വ​നി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ക്കും.

152 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് സി.​പി. രാ​ധാ​കൃ​ഷ്ണ​ൻ ഉ​പ​രാ​ഷ്ട്ര​പ​തി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. പ്ര​ധാ​ന​മ​ന്ത്രി​യും കേ​ന്ദ്ര​മ​ന്ത്രി​മാ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.

ആ​രോ​ഗ്യ കാ​ര​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി ജ​ഗ്ദീ​പ് ധ​ൻ​ക​ർ രാ​ജി​വ​ച്ച​തി​നാ​ലാ​ണ് ഉ​പ​രാ​ഷ്ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. ത​മി​ഴ്നാ​ട് തി​രു​പ്പൂ​ർ സ്വ​ദേ​ശി​യാ​ണ് സി.​പി. രാ​ധാ​കൃ​ഷ്ണ​ൻ.