ദോഹയിലെ ഇസ്രയേല്‍ ആക്രമണം; അപലപിച്ച് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍
Friday, September 12, 2025 3:24 AM IST
ന്യൂയോര്‍ക്ക്: ഖത്തറില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തെ അപലപിച്ച് ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സില്‍. പ്രമേയത്തെ അമേരിക്ക ഉള്‍പ്പെടെയുള്ള 15 അംഗങ്ങള്‍ അംഗീകരിച്ചു. ഖത്തറിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയാണെന്നും സുരക്ഷാ കൗണ്‍സില്‍ അറിയിച്ചു.
കഴിഞ്ഞദിവസമാണ് ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ദോഹയില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. എന്നാൽ തങ്ങളുടെ അഞ്ച് അംഗങ്ങള്‍ കൊല്ലപ്പെട്ടതായും മുതിര്‍ന്ന നേതാക്കള്‍ പരിക്കേൽക്കാതെ രക്ഷപ്പെട്ടെന്നും ഹമാസ് പറഞ്ഞു.
ചൈന, ഫ്രാന്‍സ്, റഷ്യ, യുകെ, അമേരിക്ക തുടങ്ങിയ സ്ഥിരാംഗങ്ങള്‍ക്ക് പുറമേ 10 താത്കാലിക അംഗങ്ങള്‍ കൂടി ചേര്‍ന്നാണ് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍. അല്‍ജീരിയ, ഡെന്മാര്ക്ക്, ഗ്രീസ്, പാക്കിസ്ഥാൻ എന്നിവരാണ് താത്കാലിക അംഗങ്ങള്‍.