നേപ്പാൾ കലാപം; ജയിൽ ചാടിയത് 15,000 തടവുകാർ
Friday, September 12, 2025 4:32 AM IST
കാഠ്മണ്ഡു: കലാപം ആരംഭിച്ചതിനുശേഷം നേപ്പാളിലെ ജയിലുകളിൽനിന്ന് 15,000 ലധികം തടവുകാർ കടന്നുകളഞ്ഞതായി റിപ്പോർട്ട്. മധേശ് പ്രവിശ്യയിലെ രാമേഛാപ് ജില്ലാ ജയിലിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്നു തടവുകാർ കൊല്ലപ്പെടുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഇതോടെ ജയിലുകളിലെ ഏറ്റുമുട്ടലുകളിൽ മരിച്ച തടവുകാരുടെ എണ്ണം എട്ടായി. പ്രക്ഷോഭകാരികൾ ജയിലുകൾ ആക്രമിച്ച് തീയിടുകയും ഗേറ്റുകൾ തകർക്കുകയും ചെയ്തതോടെയാണ് തടവുകൾ കൂട്ടത്തോടെ കടന്നുകളഞ്ഞത്. രേഖകളില്ലാതെ നേപ്പാളിൽ നിന്ന് ഇന്ത്യയിലേക്കു കടക്കാൻ ശ്രമിച്ച 60 പേരെ സൈന്യം പിടികൂടി.
ഇതിൽ മിക്കവരും തടവുകാരാണെന്നാണു വിവരം. 60,000 ഉദ്യോഗസ്ഥർ അതിർത്തിയിൽ സുരക്ഷയ്ക്കുണ്ട്. അതേസമയം നേപ്പാളിൽ കുടുങ്ങിക്കിടന്നിരുന്ന വിനോദസഞ്ചാരികൾ ഇന്ത്യയിലേക്കു മടങ്ങിത്തുടങ്ങി.