പി.പി.തങ്കച്ചന്റെ സംസ്കാരം ശനിയാഴ്ച; മൃതദേഹം ഇന്ന് വീട്ടിലെത്തിക്കും
Friday, September 12, 2025 5:42 AM IST
കൊച്ചി: അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് പി.പി.തങ്കച്ചന്റെ മൃതദേഹം ഇന്ന് വീട്ടിലെത്തിക്കും. രാവിലെ പത്തിന് ആലുവ രാജഗിരി ആശുപത്രിയിൽ നിന്ന് എത്തിക്കുന്ന മൃതദേഹം പെരുന്പാവൂരിലെ വീട്ടിൽ പൊതുദർശനത്തിനുവയ്ക്കും.
പ്രധാനനേതാക്കളെല്ലാം വീട്ടിലെത്തി അന്ത്യാഞ്ജലി അർപ്പിക്കും. മറ്റ് ഇടങ്ങളിൽ മൃതദേഹം പൊതുദർശനത്തിന് വെക്കുന്നത് ഒഴിവാക്കിയിരുന്നു. അദ്ദേഹത്തിന്റെ ആഗ്രഹ പ്രകാരമാണ് പൊതുദർശനം ഒഴിവാക്കിയതെന്ന് ബന്ധുക്കൾ പറഞ്ഞു.
ശനിയാഴ്ച ഉച്ചകഴിഞ്ഞ് അകപ്പറമ്പ് യാക്കോബായ സുറിയാനി കത്തീഡ്രൽ വലിയ പള്ളിയിലാണ് സംസ്കാരം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് അന്ത്യം സംഭവിച്ചത്.