ആർജെഡി നേതാവ് രാജ്കുമാർ റാ വെടിയേറ്റ് കൊല്ലപ്പെട്ടു
Friday, September 12, 2025 6:32 AM IST
പട്ന: അജ്ഞാതരുടെ വെടിയേറ്റ് ആർജെഡി നേതാവ് രാജ്കുമാർ റാ ബിഹാറിൽ കൊല്ലപ്പെട്ടു. ബുധനാഴ്ച രാത്രി പട്നയിലെ ചിത്രഗുപ്തയിലായിരുന്നു സംഭവം.
അതേസമയം വസ്തുത്തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ വിലയിരുത്തൽ. അജ്ഞാതരായ രണ്ടുപേരാണ് വെടിയുതിർത്തതെന്നാണ് വിവരം. സംഭവസ്ഥലത്തുതന്നെ അദ്ദേഹം മരിച്ചു.
സ്ഥലത്തുനിന്ന് ആറു വെടിയുണ്ടകൾ കണ്ടെടുത്തു. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾമാത്രം നിലനിൽക്കെയാണ് സംഭവം. രഘോപോർ മണ്ഡലത്തിൽനിന്ന് മത്സരിക്കാൻ സാധ്യതയുണ്ടായിരുന്ന നേതാവായിരുന്നു രാജ്കുമാർ.