നവരാത്രി സ്പെഷൽ; അധിക സര്‍വീസുകളുമായി കെഎസ്ആർടിസി
Friday, September 12, 2025 5:14 PM IST
തിരുവനന്തപുരം: നവരാത്രി ആഘോഷമായി ബന്ധപ്പെട്ട് അധിക സര്‍വീസുകളുമായി കെഎസ്ആർടിസി. 25 മുതൽ ഒക്ടോബർ 14 വരെയാണ് സർവീസുകൾ. ബംഗളൂരു, മൈസൂർ, ചെന്നൈ നഗരങ്ങളിൽ നിന്നുമാണ് അധിക സര്‍വീസുകൾ നടത്തുന്നത്.
ഓണക്കാലത്ത് റിക്കാർഡ് വരുമാന വര്‍ധന നേടിയതിന്റെ തുടർച്ചയായാണ് നവരാത്രി സർവീസുകൾ. സെപ്റ്റംബർ എട്ടിനു ടിക്കറ്റ് വരുമാനത്തിലൂടെ 10.19 കോടി രൂപയും ടിക്കറ്റ് ഇതര വരുമാനമായി 82 ലക്ഷം രൂപയും ലഭിച്ചിരുന്നു.
അധിക സർവീസുകളും മികച്ച സൗകര്യങ്ങളുമൊരുക്കി നേട്ടമുണ്ടാക്കിയ മാതൃകയാണ് നവരാത്രി അവധിക്കാലത്തും കെഎസ്ആർടിസി പിന്തുടരുന്നത്.