പറക്കലിനിടെ വിമാനത്തിന്റെ ചക്രം ഊരി വീണു; സ്പൈസ് ജെറ്റിന് അടിയന്തര ലാൻഡിംഗ്
Friday, September 12, 2025 7:02 PM IST
മുംബൈ: പറന്നുയരുന്നതിനിടെ ചക്രം ഊരി വീണതിനെ തുടർന്ന് സ്പൈസ് ജെറ്റ് വിമാനത്തിന് മുംബൈയിൽ അടിയന്തര ലാൻഡിംഗ്. ഗുജറാത്തിലെ കാണ്ട്ലയിൽ നിന്നും മുംബൈയിലേക്കുള്ള വിമാനമാണ് ചത്രപതി ശിവാജി വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്തത്.
വിമാനത്തിലെ 75 യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതർ പറഞ്ഞു. വിമാനം പറന്നുയർന്നപ്പോൾ ഒരു വസ്തു താഴേക്ക് വീഴുന്നത് കൺട്രോൾ ടവറിലെ ഉദ്യോഗസ്ഥർ ശ്രദ്ധിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ടയർ കണ്ടെത്തിയത്.
പൈലറ്റിനെ ഇക്കാര്യം അറിയിച്ചശേഷം മുംബൈ വിമാനത്താവളത്തിൽ ഇറക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചു.