ലാലീഗ: സെവിയ-എൽച്ചെ മത്സരം സമനിലയിൽ
Saturday, September 13, 2025 3:25 AM IST
മാഡ്രിഡ്: ലാഗീഗ ഫുട്ബോളിൽ സെവിയ-എൽച്ചെ മത്സരം സമനിലയിൽ. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ഇരു ടീമുകളും രണ്ട് ഗോൾ വീതം നേടി.
ഇസാക്ക് റൊമേറോയും ഗെറാർഡ് ഫെർണാണ്ടസുമാണ് സെവിയയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്. ആൻഡ്രെ സിൽവയും റാഫ് മിറുമാണ് എൽച്ചെക്കായി ഗോളുകൾ സ്കോർ ചെയ്തത്.
മത്സരം സമനിലയായതോടെ എൽച്ചെയ്ക്ക് ആറ് പോയിന്റും സെവിയയ്ക്ക് നാല് പോയിന്റുമായി. നിലവിൽ ലീഗ് ടേബിളിൽ എൽച്ചെ ആറാം സ്ഥാനത്തും സെവിയ 11-ാം സ്ഥാനത്തുമാണ്.