കള്ളത്തോക്ക് നിർമാണം; മൂന്ന് നാടൻ തോക്കുകളുമായി ഒരാൾ പിടിയിൽ
Saturday, September 13, 2025 6:04 AM IST
കോഴിക്കോട്: വീടിനോട് ചേർന്ന പണിശാലയിൽ കള്ളത്തോക്ക് നിർമാണം. ഒരാൾ പോലീസ് പിടിയിൽ. തൊട്ടിൽപ്പാലം കുണ്ടുതോട്ടിൽ ആമ്പല്ലൂർ ബാബുവിന്റെ വീട്ടിലാണ് കള്ളത്തോക്ക് നിർമാണം നടന്നത്.
തൊട്ടിൽപ്പാലം പോലീസ് നടത്തിയ പരിശോധനയിൽ പണിശാലയിൽ നിന്നു മൂന്ന് നാടൻ തോക്കുകൾ കണ്ടെത്തി. വീട്ടിൽ ഉണ്ടായിരുന്ന ആമ്പല്ലൂർ ഉണ്ണിയെ പോലീസ് അറസ്റ്റ് ചെയ്തു.
നിർമാണം പൂർത്തിയായ രണ്ടു തോക്കുകളും നിർമാണത്തിലിരിക്കുന്ന ഒരു തോക്കുമാണ് തൊട്ടിൽപ്പാലം സബ് ഇൻസ്പെക്ടർ എം. നൗഷാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ തിരച്ചിൽ പിടികൂടിയത്.