മോ​സ്കോ: റ​ഷ്യ​യി​ൽ ഭൂ​ച​ല​നം. റി​ക്ട​ർ സ്കെ​യി​ലി​ൽ 7.4 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​നം കം​ച​ത്ക തീ​ര​ത്താ​ണ് അ​നു​ഭ​വ​പ്പെ​ട്ട​തെ​ന്ന് യു​ണൈ​റ്റ​ഡ് സ്റ്റേ​റ്റ്സ് ജി​യോ​ള​ജി​ക്ക​ൽ സ​ർ​വേ (യു​എ​സ്ജി​എ​സ്) അ​റി​യി​ച്ചു.

കം​ച​ത്ക മേ​ഖ​ല​യി​ലെ പെ​ട്രോ​പാ​വ്‌​ലോ​വ്‌​സ്ക്-​കാം​ച​ത്സ്‌​കി​യി​ൽ നി​ന്ന് 111 കി​ലോ​മീ​റ്റ​ർ (69 മൈ​ൽ) കി​ഴ​ക്കാ​യി 39.5 കി​ലോ​മീ​റ്റ​ർ ആ​ഴ​ത്തി​ലാ​ണ് ഭൂ​ക​മ്പം ഉ​ണ്ടാ​യ​തെ​ന്ന് യു​എ​സ്ജി​എ​സ് അ​റി​യി​ച്ചു.

റ​ഷ്യ​ൻ തീ​ര​ങ്ങ​ളി​ൽ ഒ​രു മീ​റ്റ​ർ (3.3 അ​ടി) വ​രെ ഉ​യ​ര​ത്തി​ൽ അ​പ​ക​ട​ക​ര​മാ​യ തി​ര​മാ​ല​ക​ൾ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് പ​സ​ഫി​ക് സു​നാ​മി മു​ന്ന​റി​യി​പ്പ് കേ​ന്ദ്രം അ​റി​യി​ച്ചു.

ജ​പ്പാ​ൻ, ഹ​വാ​യ്, പ​സ​ഫി​ക് സ​മു​ദ്ര​ത്തി​ലെ മ​റ്റ് ദ്വീ​പു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ 30 സെ​ന്‍റി​മീ​റ്റ​റി​ൽ താ​ഴെ ഉ​യ​ര​ത്തി​ൽ തി​ര​മാ​ല​ക​ൾ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി.