തമിഴ്നാട്ടിൽ കോട്ടൺ മില്ലിന് തീപിടിച്ചു; ലക്ഷങ്ങളുടെ നഷ്ടം
Saturday, September 13, 2025 10:26 AM IST
ചെന്നൈ: തമിഴ്നാട് ഡിണ്ടിഗലിന് സമീപം കോട്ടൺ മില്ലിന് തീപിടിച്ച് ലക്ഷങ്ങളുടെ നഷ്ടം. വെള്ളിയാഴ്ച രാത്രിയോടെയാണ് തീപിടുത്തം ഉണ്ടായത്. പിള്ളൈർനാഥം ഏരിയയിൽ പ്രവർത്തിക്കുന്ന മില്ലിലാണ് അപകടം. ആർക്കും പരിക്കില്ല.
രാത്രി തീപിടുത്തമുണ്ടായ ഉടൻ ഫയർഫോഴ്സ് എത്തി ഒരു മണിക്കൂറോളം പരിശ്രിച്ച് തീ നിയന്ത്രണ വിധേയമാക്കി. ലക്ഷങ്ങൾ വിലയുള്ള കോട്ടൺ കത്തി നശിച്ചതായി അധികൃതർ പറഞ്ഞു. സംഭവത്തിൽ ചിന്നപ്പെട്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.