സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്
Saturday, September 13, 2025 11:47 AM IST
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ കുറവ്. ഗ്രാമിന് 10 രൂപ കുറഞ്ഞ് വില 10,190 രൂപയും പവന് 80 രൂപ താഴ്ന്ന് 81,520 രൂപയുമായി.
ഇന്നലെ ഈ മാസത്തിലെ തന്നെ ഏറ്റവും ഉയർന്ന വിലയായ 81,600 രൂപയാണ് പവന് ഉണ്ടായിരുന്നത്. പണിക്കൂലി, ജിഎസ്ടി, ഹോള്‍ മാര്‍ക്കിംഗ് ഫീസ് എന്നിവയെല്ലാം ചേർത്ത് ഒരു പവൻ വാങ്ങാൻ കുറഞ്ഞത് 90,000 രൂപയെങ്കിലും നൽകേണ്ടി വരും. സ്വര്‍ണാഭരണത്തിന്റെ കുറഞ്ഞ പണിക്കൂലി അഞ്ച് ശതമാനമാണ്.