വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിൽ കെഎസ്യു പ്രതിഷേധം
Saturday, September 13, 2025 12:41 PM IST
തൃശൂർ: കെഎസ്യു പ്രവർത്തകരെ മുഖമൂടിയണിയിച്ച് കൈവിലങ്ങിട്ട് കോടതിയിൽ ഹാജരാക്കിയ പോലീസ് നടപടിയിൽ പ്രതിഷേധം. വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിലേക്ക് കെഎസ്യു പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷമുണ്ടായി.
പോലീസ് സ്ഥാപിച്ച ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. സ്ഥലത്ത് നിരവധി കെഎസ്യു പ്രവർത്തകരാണ് സംഘടിച്ചിരിക്കുന്നത്. പ്രവർത്തകരെ നേരിടാൻ നൂറോളം പോലീസുകാരെയും മേഖലയിൽ വിന്യസിച്ചിട്ടുണ്ട്.