കാസർഗോട്ടെ ഹോസ്റ്റലിൽ ആൺകുട്ടിക്ക് നേരെ പ്രകൃതിവിരുദ്ധ പീഡനം; വാർഡൻ അറസ്റ്റിൽ
Saturday, September 13, 2025 8:24 PM IST
കാസർഗോട്: പ്രീമെട്രിക് ഹോസ്റ്റലിൽ ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ വാർഡൻ അറസ്റ്റിൽ. ആൺകുട്ടികൾ താമസിക്കുന്ന ഹോസ്റ്റലിലെ വാർഡൻ മാലോം കാര്യോട്ട് ചാൽ സ്വദേശി രാജേഷ്( 42) ആണ് അറസ്റ്റിലായത്.
കാസർഗോട് വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹോസ്റ്റലിലാണ് സംഭവം. മറ്റു വിദ്യാർഥികൾ ഓണാവധിക്ക് വീട്ടിൽ പോയ സമയത്താണ് വാർഡൻ കുട്ടിയെ പീഡിപ്പിച്ചത്.
സംഭവം പോലീസിൽ അറിയിച്ചതോടെ വാർഡനെ അറസ്റ്റ് ചെയ്യുകയായിരുന്നു.