ലാലീഗ: റയൽ മാഡ്രിഡിന് തുടർച്ചയായ നാലാം ജയം
Saturday, September 13, 2025 11:00 PM IST
മാഡ്രിഡ്: ലാലീഗ ഫുട്ബോളിൽ റയൽ മാഡ്രിഡിന് തുടർച്ചയായ നാലാം ജയം. ഇന്ന് നടന്ന മത്സരത്തിൽ റയൽ സോസിഡാഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു.
കൈലിയൻ എംബാപ്പെയും ആർഡ ഗുല്ലറുമാണ് റയൽ മാഡ്രിഡിനായി ഗോളുകൾ നേടിയത്. മൈക്കൽ ഒയർസബാൽ ആണ് റയൽ സോസിഡാഡിനായി ഗോൾ സ്കോർ ചെയ്തത്.
മത്സരത്തിലെ വിജയത്തോടെ 12 പോയിന്റായ റയൽ മാഡ്രിഡ് പോയിന്റ് ടേബിളിൾ ഒന്നാം സ്ഥാനത്താണുള്ളത്. ഈ സീസണിലെ റയലിന്റെ തുടർച്ചായ നാലാം വിജയമാണ് ഇന്നത്തേത്. ഒസാസുന, ഒവിഡോ, മല്ലോർക്ക എന്നീ ടീമുകളെയാണ് റയൽ മാഡ്രിഡ് കഴിഞ്ഞ മത്സരങ്ങളിൽ പരാജയപ്പെടുത്തിയത്.