വാഹന പരിശോധന; എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ
Sunday, September 14, 2025 5:40 AM IST
കല്‍പ്പറ്റ: ലക്കിടിയില്‍ എക്സൈസിന്റെ നേതൃത്വത്തിൽ നടത്തിയ വാഹനപരിശോധനയിൽ എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ.
കോഴിക്കോട് അരീക്കോട് ഷഹല്‍ വീട്ടില്‍ ഷാരൂഖ് ഷഹില്‍, തൃശൂര്‍ ചാലക്കുടി കുരുവിളശേരി കാട്ടിപ്പറമ്പില്‍ വീട്ടില്‍ ഷബീന ഷംസുദ്ധീന് എന്നിവരാണ് പിടിയിലായത്.
ഇവരിൽ നിന്നും 4.41 ഗ്രാം എംഡിഎംഎ പിടിച്ചെടത്തു. കാറിനുള്ളില്‍ വിശദമായി പരിശോധന നടത്തിയപ്പോഴാണ് എംഡിഎംഎ കണ്ടെടുത്തതെന്ന് എക്സൈസ് സംഘം പറഞ്ഞു.