തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി അം​ഗ​ത്വ​ത്തി​ൽ നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്യ​പ്പെ​ട്ട രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്ക്ക് നി​യ​മ​സ​ഭ​യി​ല്‍ ഇ​നി പ്ര​ത്യേ​ക ബ്ലോ​ക്ക്. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍റെ ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തീ​രു​മാ​ന​മെ​ന്ന് നി​യ​മ​സ​ഭാ സ്പീ​ക്ക​ര്‍ എ.​എ​ൻ. ഷം​സീ​ര്‍ മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ച്ചു.

സ​ഭ​യി​ല്‍ വ​രു​ന്ന​തി​ല്‍ തീ​രു​മാ​നി​ക്കേ​ണ്ട​ത് രാ​ഹു​ലാ​ണെ​ന്നും ഇ​തു​വ​രെ അ​വ​ധി അ​പേ​ക്ഷ കി​ട്ടി​യി​ട്ടി​ല്ലെ​ന്നും സ്പീ​ക്ക​ര്‍ കൂ​ട്ടി​ച്ചേ​ർ​ത്തു. തി​ങ്ക​ളാ​ഴ്ച മു​ത​ൽ ഒ​ക്ടോ​ബ​ർ 10 വ​രെ​യാ​ണ് സ​മ്മേ​ള​നം. നാ​ലു ബി​ല്ലു​ക​ളാ​ണ് സ​മ്മേ​ള​ന​ത്തി​ൽ ഷെ​ഡ്യൂ​ൾ ചെ​യ്തി​രി​ക്കു​ന്ന​ത്. ബാ​ക്കി ച​ർ​ച്ച ചെ​യ്ത് തീ​രു​മാ​നി​ക്കു​മെ​ന്നും ഷം​സീ​ര്‍ അ​റി​യി​ച്ചു.