അർധ സെഞ്ചുറിയുമായി പ്രതികയും സ്മൃതിയും ഹർലീനും; ഇന്ത്യൻ വനിതകൾക്ക് മികച്ച സ്കോർ
Sunday, September 14, 2025 5:25 PM IST
ന്യൂഡൽഹി: ഓസ്ട്രേലിയൻ വനിതകൾക്കെതിരായ ഏകദിന പരന്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യൻ വനിതകൾ 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 281 റൺസാണ് എടുത്തത്.
പ്രതിക റാവലിന്റെയും സ്മൃതി മന്ദാനയുടെയും ഹർലീൻ ഡിയോളിന്റെയും മികച്ച ഇന്നിംഗ്സുകളുടെ മികവിലാണ് ഇന്ത്യ 281 റൺസ് പടുത്തുയർത്തിയത്. മൂവരും അർധ സെഞ്ചുറി നേടി. 64 റൺസെടുത്ത റാവലാണ് ടോപ് സ്കോറർ.
മന്ദാന 58 റൺസും ഹർലീൻ 54 റൺസുമാണ് എടുത്തത്. റിച്ച ഘോഷ് 20 റൺസും സ്കോർ ചെയ്തു. ഓസ്ട്രേലിയയ്ക്ക് വേണ്ടി മേഗൻ ഷട്ട് രണ്ട് വിക്കറ്റെടുത്തു. കിം ഗാർത്ത്, അന്നാബെൽ സതർലൻഡ്, അലാന കിംഗ്, തഹില മക്ഗ്രാത്ത് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.