ആസാമിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 5.9തീവ്രത രേഖപ്പെടുത്തി
Sunday, September 14, 2025 6:10 PM IST
ഗോഹത്തി: ആസാമിൽ ഭൂചലനം. റിക്റ്റർ സ്കൈയിലിൽ 5.9തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.
ഗോഹത്തിയിലെ ധേക്കിയജുലിക്ക് സമീപമാണ് പ്രഭവകേന്ദ്രമെന്ന് അധികൃതർ പറയുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ഭൂചലനമുണ്ടായത്.
ആസാമിലെ ഭൂചലനത്തിന്റെ പശ്ചാത്തലത്തിൽ ഭൂട്ടാനിലും വടക്കൻ ബംഗാളിലും പ്രകമ്പനം അനുഭവപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്.