ഇം​ഫാ​ൽ: മ​ണി​പ്പു​രി​ൽ വീ​ണ്ടും സം​ഘ​ർ​ഷം. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തി​ന് ശേ​ഷ​മു​ള്ള തൊ​ട്ട​ടു​ത്ത ദി​വ​സ​മാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യി​രി​ക്കു​ന്ന​ത്.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​ന വേ​ള​യി​ൽ തോ​ര​ണ​ങ്ങ​ൾ ന​ശി​പ്പി​ച്ച​വ​രെ അ​റ​സ്റ്റ് ചെ​യ്ത​താ​ണ് സം​ഘ​ർ​ഷ​ത്തി​ന് ഇ​ട​യാ​ക്കി​യ​ത്. സു​ര​ക്ഷാ സേ​ന​യ്ക്ക് നേ​രെ ക​ല്ലേ​റ് ന​ട​ന്നു. ചു​രാ​ച​ന്ദ്പൂ​രി​ലാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തെ എ​തി​ർ​ത്ത ചി​ല കു​ക്കി സം​ഘ​ട​ന​ക​ൾ ചു​രാ​ച​ന്ദ്പൂ​രി​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ചി​ത്ര​മു​ള്ള ബോ​ർ​ഡു​ക​ൾ ന​ശി​പ്പി​ച്ചി​രു​ന്നു. ഈ ​സം​ഭ​വ​ത്തി​ൽ മൂ​ന്നു പേ​രെ സ​ന്ദ​ർ​ശ​ന​ത്തി​ന് മു​മ്പ് അ​റ​സ്റ്റു ചെ​യ്തി​രു​ന്നു,

കൂ​ടു​ത​ൽ പേ​രെ പോ​ലീ​സ് ഇ​ന്ന് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ആ​ദ്യം ഒ​രു സം​ഘം യു​വാ​ക്ക​ൾ ജ​ന​ഗ​ണ​മ​ന പാ​ടി സു​ര​ക്ഷ വാ​ഹ​ന​ത്തി​ന​ടു​ത്ത് പ്ര​തി​ഷേ​ധി​ച്ചു. പി​ന്നീ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി.

ബാ​രി​ക്കേ​ടു​ക​ൾ ത​ള്ളി മാ​റ്റി​യും സു​ര​ക്ഷാ വാ​ഹ​ന​ങ്ങ​ളി​ൽ പി​ടി​ച്ചു ക​യ​റി​യും ബ​ഹ​ളം വ​ച്ചു. ചി​ല​ർ സേ​ന​യ്ക​ക്കു നേ​രം ക​ല്ലെ​റി​യു​ന്ന ദൃ​ശ്യ​ങ്ങ​ളും പ്ര​ച​രി​ക്കു​ന്നു​ണ്ട്. പ്ര​ദേ​ശ​ത്ത് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി