കുണ്ടറയിൽ വിവാഹത്തിനെത്തിയ യുവതിക്ക് നേരെ ലൈംഗികാതിക്രമം; സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ
Sunday, September 14, 2025 8:00 PM IST
കൊല്ലം: കുണ്ടറയിൽ വിവാഹത്തിനെത്തിയ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ജൂനിയര്‍ കോര്‍പ്പറേറ്റീവ് ഇൻപെക്ടറായ ചവറ തെക്കുംഭാഗം സ്വദേശി സന്തോഷ് ആണ് അറസ്റ്റിലായത്.
വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെ പ്രതി പോലീസിനെ ആക്രമിച്ചു. പ്രതി പോലീസിന് നേരെ അസഭ്യവർഷവും നടത്തി. ആക്രമത്തില്‍ രണ്ട് പോലീസുകാർക്ക് പരിക്കേറ്റു.