ഇംഗ്ലീഷ് പ്രീമിയർ ലീഗ്: ബേൺലിക്കെതിരെ ലിവർപൂളിന് ജയം
Sunday, September 14, 2025 8:54 PM IST
ബേൺലി: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ലിവർപൂൾ എഫ്സിക്ക് ജയം. ഇന്ന് നടന്ന മത്സരത്തിൽ ബേൺലിയെ എതിരില്ലാത്ത ഒരു ഗോളിനാണ് തോൽപ്പിച്ചു.
ലിവർപൂളിന് വേണ്ടി മുഹമ്മദ് സാല ആണ് ഗോൾ നേടിയത്. ടീമിന് ലഭിച്ച പെനാൽറ്റി സാല ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.
വിജയത്തോടെ ലിവർപൂളിന് 12 പോയിന്റ് ആയി. നിലവിൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് ലിവർപൂൾ.