ദു​ബാ​യ്: ഏ​ഷ്യ​ക​പ്പ് ക്രി​ക്ക​റ്റി​ൽ പാ​ക്കി​സ്ഥാ​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് 128 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം. ആ​ദ്യം ബാ​റ്റ് ചെ​യ്ത പാ​ക്കി​സ്ഥാ​ൻ ഒ​ൻ​പ​ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 127 റ​ൺ​സ് എ​ടു​ത്ത​ത്.

പാ​ക്കി​സ്ഥാ​ൻ ബാ​റ്റിം​ഗ് നി​ര​യി​ൽ ഷാ​ഹി​ബ്സ​ദാ ഫ​ർ​ഹാ​നും ഷാ​ഹി​ൻ​ഷാ അ​ഫ്രീ​ഡി​ക്കും മാ​ത്ര​മാ​ണ് തി​ള​ങ്ങാ​നാ​യ​ത്. ഫ​ർ​ഹാ​ൻ 40 റ​ൺ​സും അ​ഫ്രീ​ഡി 33 റ​ൺ​സും എ​ടു​ത്തു.

ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി കു​ൽ​ദീ​പ് യാ​ദ​വ് മൂ​ന്ന് വി​ക്ക​റ്റെ​ടു​ത്തു. ജ​സ്പ്രീ​ത് ബും​റ​യും അ​ക്സ​ർ പ​ട്ടേ​ലും ര​ണ്ട് വി​ക്ക​റ്റ് വീ​ത​വും ഹാ​ർ​ദി​ക്ക് പാ​ണ്ഡ്യ​യും വ​രു​ൺ‌ ച​ക്ര​വ​ർ​ത്തി​യും ഓ​രോ വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.