ഏഷ്യകപ്പ് ക്രിക്കറ്റ്: ശ്രീലങ്കയ്ക്കെതിരെ ഹോങ്കോംഗിന് ഭേദപ്പെട്ട സ്കോർ
Monday, September 15, 2025 9:58 PM IST
ദുബായ്: ഏഷ്യകപ്പ് ക്രിക്കറ്റിൽ ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ ഹോങ്കോംഗിന് ഭേദപ്പെട്ട സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഹോങ്കോംഗ് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 149 റൺസാണ് എടുത്തത്.
നിസാഖത് ഖാന്റെയും അൻഷുമാൻ റാതിന്റെയും മികവിലാണ് ഹോങ്കോംഗ് 149 റൺസ് പടുത്തുയർത്തിയത്. നിസാഖത് ഖാൻ 52 റൺസെടുത്തു. അൻഷുമാൻ റാത് 48 റൺസാണ് സ്കോർ ചെയ്തത്. സീക്ഷാൻ അലി 23 റൺസെടുത്തു.
ശ്രീലങ്കയ്ക്ക് വേണ്ടി ദുഷ്മാന്ത ചമീര രണ്ട് വിക്കറ്റ് വീഴ്ത്തി. വാനിന്ദു ഹസരങ്കയും ദസൂൺ ശനകയും ഓരോ വിക്കറ്റ് വീതമെടുത്തു.