ജീപ്പ് വീട്ടുമുറ്റത്തേക്ക് മറിഞ്ഞു; അഞ്ച് പേര്‍ക്ക് പരിക്ക്
Monday, September 15, 2025 10:18 PM IST
കോഴിക്കോട്: ജീപ്പ് വീട്ടുമുറ്റത്തേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ അഞ്ച് പേര്‍ക്ക് പരിക്ക്. കോഴിക്കോട് കായക്കൊടി ഉണ്ണിയത്തംകണ്ടി മീത്തലിലുണ്ടായ അപകടത്തിൽ പരിക്കേറ്റവർ കുറ്റ്യാടി ഗവ.താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി.
ജീപ്പ് പിന്നോട്ട് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു. പരിക്കേറ്റ അഞ്ച് പേരും ജീപ്പിലുണ്ടായിരുന്നവരാണ്.
വീഴ്ചയുടെ ആഘാതത്തില്‍ സമീപത്തുണ്ടായിരുന്ന വൈദ്യുതി പോസ്റ്റിനും വീടിനും കേടുപാടുകള്‍ സംഭവിച്ചു. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.