തി​രു​വ​ന​ന്ത​പു​രം: വ​ർ​ക്ക​ല​യി​ൽ സ്കൂ​ളി​ന് മു​ന്നി​ലെ ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം ത​ക​ർ​ന്നു. വ​ർ​ക്ക​ല മോ​ഡ​ൽ ഗ​വ. ഹ​യ​ർ സെ​ക്ക​ന്‍റ​റി സ്കൂ​ളി​ന് മു​ന്നി​ലാ​ണ് സം​ഭ​വം.

കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന കു​ട്ടി​ക​ൾ ഷീ​റ്റ് പൊ​ട്ടി​വീ​ഴു​ന്ന ശ​ബ്ദം കേ​ട്ട് ഓ​ടി മാ​റി. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല.

ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം ത​ർ​ക​ർ​ച്ച​യി​ലാ​ണെ​ന്ന് ന​ഗ​ര​സ​ഭ​യെ നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു​വെ​ന്നും ആ​രും ന​ട​പ​ടി എ​ടു​ത്തി​ല്ലെ​ന്നും ആ​ണ് പി​ടി​എ പ്ര​സി​ഡ​ന്‍റ് ആ​രോ​പി​ക്കു​ന്ന​ത്.