കോ​ഴി​ക്കോ​ട്: ഹൈ​ബ്രി​ഡ് ക​ഞ്ചാ​വു​മാ​യി പി​ടി​യി​ലാ​യ​തി​നു പി​ന്നാ​ലെ പ്രാ​ദേ​ശി​ക നേ​താ​വി​നെ പാ​ര്‍​ട്ടി​യി​ല്‍ നി​ന്ന് പു​റ​ത്താ​ക്കി സി​പി​ഐ.

പാ​ര്‍​ട്ടി വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ​തി​ന് ചെ​റു​വാ​ടി ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി വി.​വി. നൗ​ഷാ​ദി​നെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നും പാ​ര്‍​ട്ടി അം​ഗ​ത്വ​ത്തി​ല്‍ നി​ന്നും പു​റ​ത്താ​ക്കി​യ​ത്.

സി​പി​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി കെ. ​ഷാ​ജി​കു​മാ​റാ​ണ് നൗ​ഷാ​ദി​നെ പു​റ​ത്താ​ക്കി​യ വി​വ​രം അ​റി​യി​ച്ച​ത്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച്ച​യാ​ണ് ചെ​ന്നൈ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്ന് ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ മൂ​ന്നു​കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന ഹൈ​ഡ്രോ​പോ​ണി​ക് ക​ഞ്ചാ​വു​മാ​യി നൗ​ഷാ​ദി​നെ പി​ടി​കൂ​ടി​യ​ത്. വെ​ള്ളി​യാ​ഴ്ച്ച അ​ര്‍​ധ​രാ​ത്രി ബാ​ങ്കോ​ക്കി​ല്‍ നി​ന്ന് എ​ത്തി​യ യാ​ത്ര​ക്കാ​രി​ല്‍ ഒ​രാ​ളാ​യി​രു​ന്നു നൗ​ഷാ​ദ്.