ലാലീഗ: മല്ലോർക്കയ്ക്കെതിരെ എസ്പാന്യോളിന് ജയം
Tuesday, September 16, 2025 8:14 AM IST
ബാഴ്സലോണ: ലാലീഗ ഫുട്ബോൾ മത്സരത്തിൽ മല്ലോർക്കയ്ക്കെതിരെ എസ്പാന്യോളിന് ജയം. തിങ്കളാഴ്ച നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് സ്പാന്യോൾ വിജയിച്ചത്.
പെരെ മില്ല, റോബെർട്ടൊ ഫെർണാണ്ടസ്, കിക്കെ ഗാർസിയ എന്നിവരാണ് എസ്പാന്യോളിനായി ഗോളുകൾ നേടിയത്. വെതറ്റ് മുരിഖിയാണ് മല്ലോർക്കയ്ക്ക് വേണ്ടി രണ്ട് ഗോളുകളും സ്കോർ ചെയ്തത്.
മത്സരത്തിലെ വിജയത്തോടെ എസ്പാന്യോൾ പോയിന്റ് ടേബിളിൽ മൂന്നാമതെത്തി. എസ്പാന്യോളിന് 10 പോയിന്റാണുള്ളത്.