പരവൂരിലെ ആട് മോഷണം; പ്രതി പിടിയിൽ
Tuesday, September 16, 2025 8:23 AM IST
കൊല്ലം: പരവൂരിലെ ആട് മോഷ്ടാവ് പിടിയിൽ. തമിഴ്നാട് സ്വദേശിയും പരവൂരിൽ താമസക്കാരനുമായ ഭരത് ആണ് അറസ്റ്റിലായത്.
പരവൂരിലെ വിവിധ പ്രദേശങ്ങളിൽ നിന്നാണ് 23 കാരനായ ഭരത് ആടുകളെ മോഷ്ടിച്ചത്. പൂതക്കുളം ഇടപ്പണ, ആശാരിമുക്ക് ഭാഗങ്ങളിലെ മോഷണത്തിന് യുവാവിനെതിരെ കേസെടുത്തിരുന്നു.
തമിഴ്നാട് സ്വദേശിയായ പ്രതി പരവൂർ കല്ലുംകുന്ന് സുനാമി ഫ്ലാറ്റിലാണ് താമസം. തമിഴ്നാട്ടിലേക്ക് കടന്ന പ്രതിയെ കണ്ടെത്താൻ പോലീസ് തെരച്ചിൽ വ്യാപിപ്പിച്ചിരുന്നു. മോഷ്ടിക്കുന്ന ആടുകളെ ആർക്കാണ് വിൽപന നടത്തിയിരുന്നതെന്നും പോലീസ് അന്വേഷിക്കുകയാണ്.