സംസ്ഥാനത്തെ പോലീസ് കസ്റ്റഡി മര്‍ദനം: നിയമസഭ ചർച്ച ചെയ്യും; പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതി
Tuesday, September 16, 2025 10:47 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് കസ്റ്റഡി മര്‍ദനങ്ങളെ കുറിച്ച് നിയമസഭ ചർച്ച ചെയ്യും. ഉച്ചയ്ക്ക് 12 മുതൽ രണ്ട് വരെയായിരിക്കും ചർച്ച. സഭാ നടപടികൾ നിർത്തിവച്ചാണ് വിഷയം ചർച്ച ചെയ്യുക.
ഈ ആവശ്യം ഉന്നയിച്ച് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയത്തിന് അനുമതി നൽകി. രണ്ട മണിക്കൂറായിരിക്കും അടിയന്തര പ്രമേയത്തിനുമേൽ ചര്‍ച്ച നടക്കുകയെന്ന് സ്പീക്കര്‍ അറിയിച്ചു.
ദൃശ്യ മാധ്യമങ്ങള്‍ ഒരുപാട് ചര്‍ച്ച ചെയ്തതാണെന്നും അതുകൊണ്ട് നമുക്കും ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സഭയെ അറിയിക്കുകയായിരുന്നു.