കോണ്‍ഗ്രസിന് തിരിച്ചടി; മാലൂരിലെ വിജയം റദ്ദാക്കി
Tuesday, September 16, 2025 6:33 PM IST
ബംഗളൂരു: മാലൂർ നിയമസഭാ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥിയുടെ വിജയം കർണാടക ഹൈക്കോടതി റദ്ദാക്കി. കെ.വൈ.നഞ്ചഗൗഡയുടെ തെരഞ്ഞെടുപ്പ് വിജയമാണ് കോടതി റദ്ദാക്കിയത്.
വോട്ടെണ്ണലില്‍ ക്രമക്കേട് നടന്നുവെന്നാരോപിച്ച് ബിജെപിയുടെ കെ.എസ്.മഞ്ജുനാഥ ഗൗഡയാണ് കോടതിയെ സമീപിച്ചത്. മണ്ഡലത്തില്‍ റീകൗണ്ടിംഗ് നടത്തി നാലാഴ്ചയ്ക്കകം ഫലം പ്രഖ്യാപിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ജസ്റ്റീസ് ആര്.ദേവദാസിന്റെ ബെഞ്ച് നിര്‍ദേശം നല്കി.
വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് നഞ്ചഗൗഡ അറിയിച്ചു. അപ്പീല്‍ നല്കാന് സാവകാശം നല്‍കണമെന്ന് നഞ്ചഗൗഡയുടെ അഭിഭാഷകന് കോടതിയോട് ആവശ്യപ്പെട്ടു. ഈ ആവശ്യം അംഗീകരിച്ച കോടതി വിധി 30 ദിവസത്തേക്ക് സ്റ്റേ ചെയ്തു.