ആഗോള അയ്യപ്പസംഗമം നാടകം: രാജീവ് ചന്ദ്രശേഖർ
Wednesday, September 17, 2025 9:51 PM IST
തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമം നാടകം മാത്രമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വിശ്വാസികൾക്ക് വേണ്ടി പ്രവർത്തിക്കുന്നവരെ ജനങ്ങൾ മനസിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ആഗോള അയ്യപ്പസംഗമം നടത്താന്‍ സുപ്രീംകോടതി അനുമതി നല്കി. അയ്യപ്പ സംഗമം നടത്താമെന്നും ഹൈക്കോടതിയുടെ ഉത്തരവിൽ ഇടപെടാനില്ലെന്നുമാണ് സുപ്രീംകോടതി വ്യക്തമാക്കിയത്.