കോട്ടയ്ക്കലിൽ 16 കിലോ കഞ്ചാവുമായി മൂന്ന് പേർ അറസ്റ്റിൽ
Friday, September 19, 2025 12:22 AM IST
മലപ്പുറം: കോട്ടയ്ക്കലിൽ 16 കിലോ കഞ്ചാവുമായി മൂന്ന് പേരെ അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാൾ സ്വദേശികളായ സദൻ ദാസ് (25), അജദ് അലി ഷെയ്ക്ക് (21), തനുശ്രീ ദാസ് (24) എന്നിവരെയാണ് കോട്ടക്കൽ പോലീസ് അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച രാവിലെ കോട്ടയ്ക്കൽ പുത്തൂർ ജംഗ്ഷനിൽ നടന്ന വാഹന പരിശോധനയ്ക്കിടെയാണ് പ്രതികൾ പിടിയിലായത്. കോട്ടയ്ക്കൽ ഇൻസ്പെക്ടർ പി. സംഗീത്, സബ് ഇൻസ്പെക്ടർ റഷാദ് അലി എന്നിവരുടെ നേതൃത്വത്തിൽ കോട്ടയ്ക്കൽ പോലീസും ജില്ലാ ആന്റി നർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് ടീമും (ഡാൻസാഫ്) സംയുക്തമായാണ് പരിശോധന നടത്തിയത്.
തുടർനടപടികൾക്കായി പ്രതികളെ കോടതിയിൽ ഹാജരാക്കി.