ഇരട്ട ഗോളുകളുമായി മാർക്കസ് റാഷ്ഫോർഡ്; ന്യൂകാസിലിനെതിരെ ബാഴ്സലോണയ്ക്ക് ജയം
Friday, September 19, 2025 7:41 AM IST
ബാഴ്സലോണ: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ന്യൂകാസിലിനെതിരായ മത്സരത്തിൽ എഫ്സി ബാഴ്സലോണയ്ക്ക് ജയം. വ്യാഴാഴ്ച നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബാഴ്സ വിജയിച്ചത്.
ബാഴ്സയ്ക്ക് വേണ്ടി സൂപ്പർതാരം മാർക്കസ് റാഷ്ഫോർഡ് രണ്ട് ഗോളുകൾ നേടി. മത്സരത്തിന്റെ 58,67 എന്നീ മിനിറ്റുകളിലാണ് റാഷ്ഫോർഡ് ഗോൾ സ്കോർ ചെയ്തത്.
ആന്റണി ഗോർഡൻ ആണ് ന്യൂകാസിലിന് വേണ്ടി ഗോൾ കണ്ടെത്തിയത്. വിജയത്തോടെ ബാഴ്സലോണയ്ക്ക് മൂന്ന് പോയിന്റായി.