മൂന്നാം ജയം ലക്ഷ്യമിട്ട് ഇന്ത്യ; ആശ്വാസ ജയം തേടി ഒമാൻ
Friday, September 19, 2025 8:03 AM IST
ദുബായ്: ഏഷ്യകപ്പ് ക്രിക്കറ്റിൽ ഇന്ത്യ ഇന്ന് ഒമാനെ നേരിടും. അബുദാബിയിലെ ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിലാണ് മത്സരം.
ഇന്ത്യൻ സമയം രാത്രി എട്ട് മുതലാണ് മത്സരം നടക്കുക. ആദ്യ രണ്ട് മത്സരങ്ങളിലും വിജയിച്ച ഇന്ത്യ മൂന്നാം ജയം ലക്ഷ്യമിട്ടാണ് കളത്തിലിറങ്ങുന്നത്. ആദ്യ മത്സരത്തിൽ യുഎഇയെ പരാജയപ്പെുത്തിയ ഇന്ത്യ രണ്ടാം മത്സരത്തിൽ പാക്കിസ്ഥാനെ തകർക്കുകയായിരുന്നു.
പാക്കിസ്ഥാനോടും യുഎഇയോടും പരാജയപ്പെട്ട ഒമാൻ ആശ്വാസ ജയം തേടിയാണ് ഇന്ന് മത്സരത്തിനിറങ്ങുന്നത്. ഈ മത്സരത്തോടെ ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങൾ അവസാനിക്കും.
ശനിയാഴ്ച മുതൽ സൂപ്പർ ഫോർ മത്സരങ്ങൾ നടക്കും.