ചൈന മാസ്റ്റേഴ്സ് ബാഡ്മിന്റൺ; സെമി ലക്ഷ്യമിട്ട് പി.വി. സിന്ധു ഇന്നിറങ്ങും
Friday, September 19, 2025 8:31 AM IST
ബെയ്ജിംഗ്: ചൈന മാസ്റ്റേഴ്സ് ബാഡിമിന്റണിൽ സെമിഫൈനൽ ലക്ഷ്യമിട്ട് ഇന്ത്യയുടെ പി.വി. സിന്ധു ഇന്ന് കളത്തിലിറങ്ങും. ക്വാർട്ടർ ഫൈനലിൽ ദക്ഷിണ കൊറിയയുടെ ആൻ സെ യംഗിനെ ആണ് സിന്ധു നേരിടുക.
ഒളിന്പിക്സിൽ ഇരട്ട മെഡൽ ജേതാവായ വനിത സിംഗിൾസ് താരം സിന്ധു, ആറാം റാങ്കിലുള്ള തായ് എതിരാളിയായ പോണ്‍പാവീ ചോച്ചുവോംഗിനെ പരാജയപ്പെടുത്തിയാണ് ക്വാർട്ടറിലെത്തിയത്.
21-15, 21-15 എന്ന സ്കോറിനാണ് സിന്ധു വിജയിച്ചത്.
പുരുഷ ഡബിൾസിൽ ഇന്ത്യയുടെ സാത്വിക്ക് രംഗിറെഡ്ഢി- ചിരാഗ് ഷെട്ടി സഖ്യം ഇന്ന് ക്വാർട്ടർ പോരിനിറങ്ങും. ചൈനയുടെ റെൻ സിയാംഗ്-സീ ഹാവോനാൻ സഖ്യത്തെയാണ് ഇന്ത്യൻ താരങ്ങൾ നേരിടുക.