പാലക്കാട്ടുനിന്ന് കാണാതായ വിദ്യാർഥിയെ ബംഗളൂരുവിൽ കണ്ടെന്ന് സൂചന
Friday, September 19, 2025 6:32 PM IST
പാലക്കാട്: ചന്ദ്രനഗറിൽനിന്നും കാണാതായ വിദ്യാർഥിയെ ബംഗളൂരുവിൽ കണ്ടതായി സൂചന. പാലക്കാട് ലയൺസ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി ഹർജിത് പത്മനാഭനെയാണ് വ്യാഴാഴ്ച കാണാതായത്.
ഇതോടെ പോലീസ് സംഘം ബംഗളൂരുവിലേക്ക് തിരിച്ചു. കുട്ടിക്കായുള്ള തെരച്ചിലും ഊർജിതമാക്കി. വ്യാഴാഴ്ച രാവിലെ സ്കൂളിലേക്ക് എന്ന് പറഞ്ഞിറങ്ങിയ കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു.
സംഭവത്തിൽ പാലക്കാട് കസബ പോലീസാണ് അന്വേഷണം നടത്തുന്നത്. കാണാതായ സമയം കുട്ടി യൂണിഫോമിലായിരുന്നുവെന്ന് പോലീസ് അറിയിച്ചിരുന്നു.