വികസന സദസ് മലപ്പുറത്ത് ഗംഭീരമാക്കും; വിഭിന്ന നിലപാടുമായി മുസ്ലീം ലീഗ്
Friday, September 19, 2025 6:45 PM IST
മലപ്പുറം: സംസ്ഥാന സർക്കാരിന്റെ വികസന സദസിൽ യുഡിഎഫിൽ വിഭിന്ന നിലപാടുമായി മുസ്ലീം ലീഗ് മലപ്പുറം ജില്ലാ നേതൃത്വം. സർക്കാരിന്റെ വികസന സദസുമായി സഹകരിക്കുമെന്ന് മുസ്ലീം ലീഗ് മലപ്പുറം ജില്ലാ നേതൃത്വം അറിയിച്ചു.
യുഡിഎഫ് വികസന സദസ് ബഹിഷ്കരിക്കുമെന്ന് നേരത്തെ നിലപാട് വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പ്രചാരണത്തിന് പണം ധൂർത്തടിക്കാനാണ് വികസന സദസ് നടത്തുന്നതെന്നായിരുന്നു യുഡിഎഫിന്റെ ആരോപണം.
അതേസമയം, വികസന സദസ് മലപ്പുറം ജില്ലയിൽ ഗംഭീരമായി നടത്തുമെന്നാണ് ലീഗ് നേതൃത്വത്തിന്റെ പ്രഖ്യാപനം. തദേശ സ്ഥാപനത്തിന്റെ നേട്ടങ്ങൾ ജനങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കാനുള്ള അവസരമാണിതെന്നാണ് ലീഗിന്റെ അഭിപ്രായം.
പരിപാടിയിൽ നിന്ന് വിട്ടുനിന്നാൽ അത് എൽഡിഎഫ് പരിപാടിയായി മാറ്റുമെന്നും ലീഗിന് സന്ദേഹമുണ്ട്. ഇക്കാരണത്താലാണ് പരിപാടിയുമായി സഹകരിക്കാൻ ലീഗ് നേതൃത്വം തയാറായിരിക്കുന്നത്.