വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ
Friday, September 19, 2025 6:45 PM IST
കണ്ണൂര്: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. ചെറുപുഴ സ്വദേശി കെ.പി. റബീനാണ് അറസ്റ്റിലായത്.
കഴിഞ്ഞ നാല് വർഷമായി ഇയാൾ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. നിരവധി ലഹരികേസുകളിൽ പ്രതിയാണ് റബീൻ എന്ന് പൊലീസ് അറിയിച്ചു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.