മ​ല​പ്പു​റം: യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ ഫി​റോ​സി​നെ​തി​രാ​യ സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ട് ആ​രോ​പ​ണ​ത്തി​ൽ ഇ​ഡി​ക്ക് പ​രാ​തി. സി​പി​എം മ​ല​പ്പു​റം നെ​ടു​വ ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം എ.​പി. മു​ജീ​ബാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.

ഇ​മെ​യി​ലാ​യും പോ​സ്റ്റ​ലാ​യും മു​ജീ​ബ് പ​രാ​തി അ​യ​ച്ചു. കെ.​ടി. ജ​ലീ​ലി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.

പ്ര​ത്യ​ക്ഷ​ത്തി​ൽ ജോ​ലി​യോ പാ​ര​മ്പ​ര്യ സ്വ​ത്തോ ഇ​ല്ലാ​തി​രു​ന്ന ഫി​റോ​സ് ഇ​പ്പോ​ൾ ല​ക്ഷ​പ്ര​ഭു​വാ​യി മാ​റി​യ​ത് പൊ​തു​ഫ​ണ്ടു​ക​ൾ ദു​രു​പ​യോ​ഗം ചെ​യ്തു​കൊ​ണ്ടാ​ണെ​ന്നാ​ണ് ജ​ലീ​ൽ ആ​രോ​പി​ച്ച​ത്.

ദു​ബാ​യി​ലെ ഫോ​ർ​ച്യൂ​ൺ ഹൗ​സ് ജ​ന​റ​ൽ ട്രേ​ഡിം​ഗ് എ​ൽ​എ​സി എ​ന്ന ക​മ്പ​നി​യി​ൽ ഫി​റോ​സ് സെ​യി​ൽ​സ് മാ​നേ​ജ​രാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നും പ്ര​തി​മാ​സം 5.25 ല​ക്ഷം ഇ​ന്ത്യ​ൻ രൂ​പ ശ​മ്പ​ള​മാ​യി ല​ഭി​ക്കു​ന്നു​ണ്ടെ​ന്നു​മാ​യി​രു​ന്നു ജ​ലീ​ലി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ൾ.