ന്യൂ​ഡ​ൽ​ഹി: ഓ​സ്ട്രേ​ലി​യ​ൻ വ​നി​ത​ക​ൾ​ക്കെ​തി​രാ​യ മൂ​ന്നാം ഏ​ക​ദി​ന​ത്തി​ൽ ഇ​ന്ത്യ​ക്ക് 413 റ​ണ്‍​സ് വി​ജ​യ ല​ക്ഷ്യം. ടോ​സ് നേ​ടി ആ​ദ്യം ബാ​റ്റ് ചെ​യ്ത ഓ​സീ​സ് 47.5 ഓ​വ​റി​ല്‍ 412 റ​ണ്‍​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​വു​ക​യാ​യി​രു​ന്നു. 75 പ​ന്തി​ല്‍ 138 റ​ണ്‍​സെ​ടു​ത്ത ബെ​ത് മൂ​ണി​യാ​ണ് ഓ​സീ​സി​ന്‍റെ ടോ​പ് സ്കോ​റ​ര്‍.

31 പ​ന്തി​ല്‍ അ​ര്‍​ധ​സെ​ഞ്ചു​റി​യി​ലെ​ത്തി​യ മൂ​ണി ക​രി​യ​റി​ലെ വേ​ഗ​മേ​റി​യ അ​ര്‍​ധ​സെ​ഞ്ചു​റി​യാ​ണ് കു​റി​ച്ച​ത്. 57 പ​ന്തി​ല്‍ സെ​ഞ്ചു​റി​യി​ലെ​ത്തി. വ​നി​താ ഏ​ക​ദി​ന ക്രി​ക്ക​റ്റി​ലെ വേ​ഗ​മേ​റി​യ ര​ണ്ടാ​മ​ത്തെ സെ​ഞ്ചു​റി​യാ​ണി​ത്. ഒ​ര​റ്റ​ത്ത് പ​ങ്കാ​ളി​ക​ളെ ന​ഷ്ട​മാ​യ​പ്പോ​ഴും മൂ​ണി ആ​ക്ര​മ​ണം തു​ട​ര്‍​ന്നു.

ടീം ​ടോ​ട്ട​ല്‍ 377 റ​ണ്‍​സ് പി​ന്നി​ട്ട​തോ​ടെ ഇ​ന്ത്യ​ക്കെ​തി​രെ ഒ​രു ടീം ​ഉ​യ​ര്‍​ത്തു​ന്ന വ​ലി​യ ടീം ​ടോ​ട്ട​ലെ​ന്ന റി​ക്കാ​ർ​ഡ് ഓ​സ്ട്രേ​ലി​യ സ്വ​ന്ത​മാ​ക്കി. പി​ന്നാ​ലെ 45-ാം ഓ​വ​റി​ല്‍ മൂ​ണി റ​ണ്ണൗ​ട്ടാ​യി. മൂ​ണി​ക്കു​പു​റ​മെ ജോ​ര്‍​ജി​യ വോ​ള്‍ (81) എ​ല്‍​സി പെ​റി (68) ആ​ഷ്‌​ലി ഗാ​ര്‍​ഡ്‌​ന​ര്‍ (39) എ​ന്നി​വ​ർ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു.

ഇ​ന്ത്യ​ക്കാ​യി അ​രു​ന്ധ​തി റെ​ഡ്ഡി മൂ​ന്നും രേ​ണു​ക സിം​ഗും ദീ​പ്തി ശ​ർ​മ്മ​യും ര​ണ്ട് വി​ക്ക​റ്റു​ക​ൾ വീ​തം വീ​ഴ്ത്തി. മൂ​ന്നു മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ പ​ര​മ്പ​ര​യി​ൽ ഇ​രു ടീ​മു​ക​ളും ഒ​രോ ക​ളി ജ​യി​ച്ചിരുന്നു.