പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല വി​ക​സ​ന​ത്തി​ന് 18 അം​ഗ സ​മി​തി പ്ര​ഖ്യാ​പി​ച്ച് ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​ത്തി​ന് സ​മാ​പ​നം. സം​ഗ​മം കൊ​ണ്ട് എ​ന്താ​ണോ ല​ക്ഷ്യം വ​ച്ച​ത് അ​ത് അ​ർ​ഥ​പൂ​ർ​ണ​മാ​കു​ന്ന അ​വ​സ്ഥ​യി​ൽ എ​ത്തി​ച്ചേ​ർ​ന്നു​വെ​ന്ന് മ​ന്ത്രി വി.​എ​ൻ.​വാ​സ​വ​ൻ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

എ​ന്നാ​ൽ ര​ജി​സ്റ്റ‌​ർ ചെ​യ്ത​ത പ്ര​തി​നി​ധി​ക​ളു​ടെ പ​കു​തി പോ​ലും എ​ത്തി​യി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു. ഓ​ൺ​ലൈ​ൻ വ​ഴി 4245 പേ​ർ ര​ജി​സ്‌​റ്റ​ർ ചെ​യ്‌​ത പ​രി​പാ​ടി​യി​ൽ ആ​യി​രം പേ​ർ പോ​ലും എ​ത്തി​യി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

എ​ന്നാ​ൽ ര​ണ്ടാ​യി​ര​ത്തോ​ളം പേ​ർ പ​ങ്കെ​ടു​ത്തു​വെ​ന്ന് ദേ​വ​സ്വം ബോ​ർ​ഡ് അ​വ​കാ​ശ​പ്പെ​ട്ടു. മാ​സ്‌​റ്റ​ർ​പ്ലാ​ൻ സം​ബ​ന്ധി​ച്ച് ന​ട​ന്ന ച​ർ​ച്ചാ വേ​ദി​യി​ൽ 652 പേ​ർ പ​ങ്കെ​ടു​ത്തു. ക്രൗ​ഡ് മാ​നേ​ജ്മെ​ന്‍റു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​യി​ൽ 250ല​ധി​കം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു.

മൂ​ന്നാ​മ​ത്തെ സെ​ഷ​നി​ൽ 300ലേ​റെ പേ​ർ പ​ങ്കെ​ടു​ത്തു​വെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. അ​ന്തി​മ ക​ണ​ക്കു​ക​ൾ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടി​ല്ല.