തൊ​ടു​പു​ഴ: സി​നി​മാ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ ജീ​പ്പ് മ​റി​ഞ്ഞ് ന​ട​ൻ ജോ​ജു ജോ​ർ​ജ​ട​ക്കം നാ​ലു​പേ​ർ​ക്ക് പ​രി​ക്ക്. മൂ​ന്നാ​ര്‍ മ​റ​യൂ​രി​ന് സ​മീ​പം ത​ല​യാ​റി​ൽ വെ​ച്ച് ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ന​ട​ൻ ദീ​പ​ക് പ​റ​ബോ​ലി​നും പ​രി​ക്കേ​റ്റു.

ഷാ​ജി കൈ​ലാ​സി​ന്‍റെ പു​തി​യ സി​നി​മ​യാ​യ വ​ര​വി​ന്‍റെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ​വ​രെ മൂ​ന്നാ​ർ ടാ​റ്റാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ലൊ​ക്കേ​ഷ​നി​ൽ നി​ന്ന് തി​രി​കെ വ​രു​മ്പോ​ൾ ത​ല​യാ​റി​ന് സ​മീ​പം ജീ​പ്പ് മ​റി​യു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.