ആഗോള അയ്യപ്പ സംഗമം വൻ വിജയം: മന്ത്രി വി.എൻ.വാസവൻ
Saturday, September 20, 2025 11:11 PM IST
പത്തനംതിട്ട : ആഗോള അയ്യപ്പ സംഗമം വൻ വിജയമെന്നും പ്രതീക്ഷിച്ചതിലും കൂടുതൽ ആളുകൾ പങ്കെടുത്തെന്നും മന്ത്രി വി.എൻ. വാസവൻ. സമാപനത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ഉദ്ഘാടന സമ്മേളനത്തിൽ 4126 പേർ പങ്കെടുത്തു. 14 സംസ്ഥാനങ്ങളിൽ നിന്നായി 2125 പേർ പങ്കെടുത്തു. തമിഴ്നാട്ടിൽ നിന്ന് 1545 പേരെത്തി. ആന്ധ്ര, കർണാടക, ഉത്തർപ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുളവരും പങ്കെടുത്തു.
15 രാജ്യങ്ങളിൽ നിന്നായി 182 പേരും എത്തി. ശ്രീലങ്കയിൽ നിന്ന് 39 പേർ പങ്കെടുത്തു. മലേഷ്യ, കാനഡ, അമേരിക്ക, ഷാർജ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും പ്രതിനിധികളും പങ്കെടുത്തു.