ഇളയച്ഛന്റെ മകളെ തലയ്ക്കടിച്ചും കല്ലെറിഞ്ഞും പരിക്കേല്‍പ്പിച്ചു; യുവാവ് അറസ്റ്റില്‍
Monday, September 22, 2025 4:34 AM IST
തിരുവനന്തപുരം: ജ്യേഷ്ഠന്റെ ഭാര്യയെ അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്തത് എതിര്‍ത്ത ഇളയച്ഛനോടുള്ള ദേഷ്യം തീർത്തത് ഇളയച്ഛന്റെ മകളോട്. പുത്തന്‍പള്ളി വാര്‍ഡില്‍ മൂന്നാറ്റുമുക്ക് സ്വദേശി അനസ് ഇളയച്ഛന്റെ മകളെ തലയ്ക്കടിച്ചും കല്ലെറിഞ്ഞും പരിക്കേല്‍പ്പിക്കുകയായിരുന്നു.
സംഭവത്തിൽ അനസിനെ (33) പൂന്തുറ പോലീസ് അറസ്റ്റു ചെയ്തു. ശനിയാഴ്ച രാത്രി ഏഴോടെയായിരുന്നു അക്രമം. അനസിന്റെ സഹോദരന് ആഷിക്കിന്റെ ഭാര്യയെ അക്രമിക്കുന്നത് ഇളയച്ഛന് ഷംനാദ് പറഞ്ഞ് വിലക്കിയിരുന്നു.
ഇതില്‍ പ്രകോപിതനായ അനസ് മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഷംനാദിന്റെ മകളുടെ തലയില്‍ കല്ലുകൊണ്ട് ഇടിച്ചും കല്ലെറിഞ്ഞും പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പൂന്തുറ പോലീസ് പിടികൂടി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.