പോലീസ് ട്രെയിനി ജീവനൊടുക്കിയ സംഭവം; പോലീസുദ്യോഗസ്ഥര്‍ക്ക് പിഴവില്ലെന്ന് റിപ്പോർട്ട്
Monday, September 22, 2025 9:59 AM IST
തിരുവനന്തപുരം: പേരൂർക്കട എസ്എപി ക്യാംപിലെ പോലീസ് ട്രെയിനി ആനന്ദ് ജീവനൊടുക്കിയ സംഭവത്തിൽ ഡിഐജിയുടെ പ്രാഥമിക റിപ്പോർട്ട്.
ആദ്യ ആത്മഹത്യ ശ്രമത്തിന് ശേഷം ആനന്ദിനെ പരിചരിച്ചതിൽ ഉദ്യോഗസ്ഥർക്ക് പിഴവില്ലെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച ശേഷം ആശുപത്രിയിൽ പാർപ്പിക്കുന്നതായിരുന്നു ഉചിതമെന്നും എന്നാല്‍ ബാരക്കിൽ താമസിക്കണമെന്ന് ആനന്ദ് എഴുതി നൽകിയിരുന്നു.
കൗൺസിലിംഗിന് ശേഷം ആനന്ദ് സന്തോഷവാനായിരുന്നു. ആനന്ദിനെ നിരീക്ഷിക്കാന്‍ രണ്ടു പേരെ ചുമതലപ്പെടുത്തിയെന്നും റിപ്പോർട്ടിലുണ്ട്.
പ്രത്യേകിച്ച് ആരുമായും ആനന്ദിന് സൗഹൃദം ഉണ്ടായിരുന്നില്ല. ആത്മഹത്യ ശ്രമവാർത്തകൾക്ക് താഴെ വന്ന ചില കമന്റുകൾ ആനന്ദിനെ അസ്വസ്ഥപ്പെടുത്തിയതായി സഹപ്രവർത്തകർ മൊഴി നൽകി.
എഡിജിപിക്ക് പ്രാഥമിക റിപ്പോർട്ട് നൽകിയിട്ടുണ്ട്. കുടുംബത്തിന്റെ ആരോപണങ്ങളിൽ വിശദ അന്വേഷണ നടക്കും എന്നും പോലീസ് വ്യക്തമാക്കി.