സർക്കുലർ ലംഘനം; ഡ്യൂട്ടിക്കിടെ യൂണിഫോമിൽ റീൽസ് ചിത്രീകരിച്ച് വനിതാ പോലീസുകാർ
Monday, September 22, 2025 11:32 AM IST
തിരുവനന്തപുരം: ഡിജിപി പുറത്തിറക്കിയ സര്‍ക്കുലര്‍ ലംഘിച്ച് പോലീസിലെ വനിതാ ബറ്റാലിയനിൽ വീണ്ടും റീൽസ് ചിത്രീകരണം. ഞായറാഴ്ച കളിയാക്കാവിളയിൽ ഡ്യൂട്ടിക്ക് പോയവരാണ് റീൽസ് ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചത്.
എസ്ഐയും അസോസിയേഷൻ ഭാരവാഹികളുമടക്കം റീൽസിലുണ്ട്. പോലീസിലെ റീൽസ് ചിത്രീകരണം പരിധി കടന്നതോടെയാണ് ഡ്യൂട്ടിക്കിടെ റീൽസ് എടുക്കുന്നത് വിലക്കികൊണ്ട് ഡിജിപി ഉത്തരവിറക്കിയത്.
പോലീസ് യൂണിഫോമിൽ സാമൂഹിക മാധ്യമങ്ങളിൽ റീൽസ് ചിത്രീകരണം പാടില്ലെന്നായിരുന്നു ഉത്തരവ്.