മദ്യലഹരിയിൽ ഔദ്യോഗിക വാഹനമോടിച്ച് അപകടമുണ്ടാക്കി; എക്സൈസ് ഡ്രൈവർ അറസ്റ്റിൽ
Monday, September 22, 2025 11:41 AM IST
കോഴിക്കോട്: മദ്യലഹരിയിൽ ഔദ്യോഗിക വാഹനമോടിച്ച് അപകടമുണ്ടാക്കിയ എക്സൈസ് ഡ്രൈവർ അറസ്റ്റിൽ. കോഴിക്കോട് ഫാറോഖിലാണ് സംഭവം.
ഫറോഖ് എക്സൈസ് ഓഫീസിലെ ഡ്രൈവറായ എഡിസൺ ആണ് അറസ്റ്റിലായത്. ഇയാൾ ഓടിച്ച എക്സൈസ് വാഹനം ഡിവൈഡറിൽ ഇടിച്ചുകയറിയതിനെ തുടർന്ന് നാട്ടുകാർ തടഞ്ഞു വയ്ക്കുകയായിരുന്നു.