കൊ​ല്ലം: കു​ടും​ബ​പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്ന് ഭാ​ര്യ​യെ ഭ​ർ​ത്താ​വ് വെ​ട്ടി​ക്കൊ​ന്നു. കൊ​ല്ലം പു​ന​ലൂ​ർ ക​ല​യ​നാ​ട് ആ​ണ് സം​ഭ​വം.

ച​രു​വി​ള വീ​ട്ടി​ൽ ശാ​ലി​നി ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് ഐ​സ​ക്ക് പു​ന​ലൂ​ർ പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി.

വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന മ​ക​ന്‍റെ ക​ര​ച്ചി​ൽ കേ​ട്ട് അ​യ​ൽ​വാ​സി​ക​ൾ സ്ഥ​ല​ത്ത് എ​ത്തി​യ​പ്പോ​ഴേ​ക്കും പ്ര​തി സ്ഥ​ല​ത്ത് നി​ന്നും ര​ക്ഷ​പെ​ട്ടി​രു​ന്നു. തു​ട​ർ​ന്ന് കൊ​ല​പാ​ത​ക വി​വ​രം ഐ​സ​ക്ക് ഫേ​സ്ബു​ക്ക് ലൈ​വി​ലൂ​ടെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ദ​മ്പ​തി​ക​ൾ​ക്ക് ര​ണ്ട് മ​ക്ക​ളു​ണ്ട്. മൂ​ത്ത മ​ക​ൻ അ​ർ​ബു​ദ രോ​ഗി​യാ​ണ്.